Awareness video from Thevara Sacred Heart College Students

ഒരേ സമയം സന്തോഷിപ്പിക്കാനും ദുഃഖിപ്പിക്കാനും, നമ്മളെ തകർക്കാനും ഒക്കെ ശക്തിയുള്ളതാണ് വാക്കുകൾ , ഈ മഹാമാരിയുടെ കാലത്ത് മറ്റുള്ളവരോട്, പ്രത്യേകിച്ച് കോവിഡ് ബാധിതരോട് സംസാരിക്കുമ്പോൾ നമ്മുടെ വാക്കുകൾ അവരെ മാനസികമായി ബാധിച്ചേക്കാം.. അത് കൊണ്ട് വാക്കുകൾ വളരെ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന സന്ദേശം നൽകുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ സിനിമ ടെലിവിഷൻ ആദ്യ വർഷ വിദ്യാർത്ഥികളാണ് 2 മിനുറ്റ് ദൈർഘ്യം ഉള്ള ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.